VVVHSS- അയത്തിൽ വേലായുധ വിലാസം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ.
1924 ൽ സ്ഥാപിതമായ ഏയ്‌ഡഡ് വിദ്യാലയമാണ്. കൊല്ലം കോർപ്പറേഷൻ പരിധിയിലാണ് ഈ വിദ്യാലയം.
അദ്ധ്യയനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിതിന്റെ ഭാഗമായി ഓൺലൈൻ പഠനത്തിനായി ഈ മൊബൈൽ ആപ്ളിക്കേഷൻ സ്കൂൾ അവതരിപ്പിക്കുകയാണ്. ശേഷി കുറഞ്ഞ സ്മാർട് ഫോണുകളിൽ പോലും ഈ ആപ്പ് സുഗമമായി പ്രവർത്തിപ്പിക്കാം.
വി ലേൺ ആപ്പു വഴിയുള്ള അദ്ധ്യയനം VVVHSS ലെ 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും തികച്ചും സൗജന്യമാണ്.
ഓരോ വിദ്യാർത്ഥിയും ആപ്പിൽ എത്ര സമയം ചെലവഴിച്ചു എന്ന് ടീച്ചേഴ്സ് ആപ്പിലൂടെ അദ്ധ്യാപകർക്കറിയാം. കുട്ടികൾ മൊബൈൽ ദുരുപയോഗം ചെയ്യുന്നത് ഇതിലൂടെ തടയാനാകും.
മാറുന്ന കാലഘട്ടത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ പൊതുവിദ്യാലയങ്ങൾ സജ്ജമാണെന്ന് തെളിയിക്കാൻ ഒരുങ്ങിയിരിക്കുകയാണ് വി.വി.വി.എച്.എസ്.എസ്!